- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീക്കം ചെയ്തിട്ടും മാലിന്യം കൊണ്ട് രക്ഷയില്ല; മദ്യപാനത്തിന് ബൈ പറഞ്ഞ് ഗോവൻ ബീച്ചുകൾ; ബീച്ചിലെ മദ്യപാനത്തിന് പിഴ പത്തായിരം വരെ; മുന്നറിയിപ്പു ബോർഡുകളുമായി ടൂറിസം വകുപ്പ്
പനാജി: ഇന്ത്യയയിലെ ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവൻ കടൽ തീരങ്ങളിലെ മദ്യപാന ത്തിന് വിലക്കേർപ്പെടുത്തി വിനോദ സഞ്ചാര വകുപ്പ്. പുതുവർഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.ബീച്ചുകളിലെ മാലിന്യം ദിവസത്തിൽ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയിൽ തിരയാൻ പ്രയാസമായ തിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ ഇതിനകം ടൂറിസം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.
വിലക്ക് ലംഘിച്ചാൽ 10,000 രൂപവരെ പിഴയീടാക്കും.പൊലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടുള്ളത്. അതേസമയം ഒരു വർഷം മുൻപ് തന്നെ ഇത്തരത്തിലൊരു നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു.മദ്യപാനത്തിന് പുറമെ ഭക്ഷണം പാചകം ചെയ്യലി നും നിരോധനം ഏർപ്പെടുത്തുകയും കർശന ശിക്ഷണ നടപടികൾ വ്യവസ്ഥ ചെയ്യുന്നതുമായ നിയമ ഭേദഗതിക്കാണ് ഗോവ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന രീതിയിലാണ് നിയമം നടപ്പിലാക്കിയത്.ബീച്ചുകളിൽ മദ്യക്കുപ്പികൾ പൊട്ടിക്കുന്നത് തടയുക, പരസ്യമായി മദ്യപാനം നിരുത്സാഹപ്പെടുത്തുക, ഭക്ഷ ണം പാകം ചെയ്യുക തുടങ്ങിയവ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഭേദഗതി വരുത്തിയത്. എന്നാൽ വിവിധ മേഖലകളിൽ നിന്നുണ്ടായ സമർദ്ദത്തെ തുടർന്ന് ഭേദഗതി നടപ്പാകാതെ പഴയരീതി തുടരുകയായിരുന്നു.