ചെന്നൈ: തമിഴ്‌നാട്ടിൽ അമ്മ ക്യാന്റീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. അടുക്കള കൈയേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു. അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉൾപ്പടെയാണ് നശിപ്പിച്ചു.ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിന്റെ ചിത്രം പതിച്ചു.

ക്യാന്റീനുകൾക്ക് മുന്നിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗൺ കാലത്ത് സൗജന്യമായും ജനങ്ങൾക്ക് നൽകിയരുന്ന എഐഎഡിഎംകെ സർക്കാർ സ്ഥാപനമാണ് അമ്മ ക്യാന്റീനുകൾ. 2013 ഫെബ്രുവരിയിലാണ് അമ്മ ക്യാന്റീനുകൾ തമിഴ്‌നാട്ടിൽ ആരംഭിക്കുന്നത്.