ചരിത്ര നിമിഷം; ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് കരോള്‍ സംഘം; സെന്റ് ഗ്രിഗോറിയോസ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ദേവാലയ സമൂഹം ക്രിസ്തുമസിനെ വരവേല്ക്കാനൊരുങ്ങുമ്പോള്‍

Update: 2025-12-16 14:26 GMT

ഗോള്‍ഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ചരിത്രത്തില്‍ ഒരു മനോഹരമായ ഓര്‍മ്മയായി മാറുകയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച്ച. ദേവാലയ കരോള്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് ന്യൂ സൗത്ത് വെയില്‍സിലെ ലിസ്‌മോര്‍, ഗ്രാഫ്റ്റണ്‍ പ്രദേശങ്ങളിലെ നമ്മുടെ ദൈവാലയ കുടുംബങ്ങളെ സന്ദര്‍ശിച്ചതാണ് മനോഹരദിനമായി മാറിയത്.

ഈ യാത്ര ഒരു സാധാരണ യാത്രയല്ല; സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും തെളിവായിരുന്നു. കരോള്‍ പാട്ടുകളും പ്രാര്‍ത്ഥനയും വഴിയായി ദൂരെയുള്ള കുടുംബങ്ങള്‍ക്ക് സന്തോഷവും ആത്മീയ ആശ്വാസവും നല്‍കാന്‍ സാധിച്ചുവെന്ന് ഇടവകാംഗങ്ങള്‍ അറിയിച്ചു.

ഇത് ഗോള്‍ഡ് കോസ്റ്റ് ഇടവകയുടെ വളരുന്ന ചരിത്രത്തിലെ ഒരു പ്രധാന നിമിഷമായി എന്നും ഓര്‍മ്മിക്കപ്പെടും.

Similar News