സെന്റ് മേരി ഓഫ് ദ എയിഞ്ചല്‍സ് മിഷന് വെര്ത്തിങ് ഉത്ഘാടനം നടത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ്
By : സ്വന്തം ലേഖകൻ
Update: 2024-09-26 14:32 GMT
വെര്ത്തിങ്ങ്: സിറോ മലബാര്‍ സഭ ഗ്രെയ്റ്റ് ബ്രിട്ടണ് രൂപതയുടെ കീഴില്‍ വെര്ത്തിങ്ങില് പുതിയ മിഷന് സഭയുടെ തലവനും പിതാവുമായ മാര്‍ റഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്തു രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കല്‍ സനിഹിതനായിരുന്ന ചടങ്ങില്‍ രൂപതാ കോഡിനേറ്റര്‍ ഫാ ടോം ഓലിക്കരോട്ട് മിഷന് പ്രഖ്യാപനം ചെയ്തു കൊണ്ടുള്ള ബിഷപ്പിന്റ സര്‍ക്കുലര്‍ വായിക്കുകയും ബിഷപ്പ് മിഷന് ഡയറക്ടര്‍ ഫാ മാത്യു മുള വോളിലിന് നല്‍കുകയും ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രതേക റാസക്ക് ശേഷം പങ്കെടുത്തവര്‍ക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ജോളി ജോസഫ് , ജോര്‍ജ് പാലാട്ടി , ലിന്‍സി ഷെല്ജന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.