പി എസ് രശ്മി യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡ്- 30 വരെ എന്‍ട്രികള്‍ നല്‍കാം

Update: 2025-06-18 14:50 GMT

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓര്‍മ്മയ്ക്കായി പി എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പി എസ് രശ്മി യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡിനായി എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 30 ലേക്ക് നീട്ടി. 2024 ജൂണ്‍ 1 മുതല്‍ 2025 ജൂണ്‍ ഒന്ന് വരെ മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കാണ് പി എസ് രശ്മി യംഗ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് സമ്മാനിക്കുക.

പ്രായപരിധി 40 വയസ്. 11111 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ നാലിന് തിരുവനനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എന്‍ട്രികള്‍ വാര്‍ത്തയുടെ ഒരു ഒറിജിനലും രണ്ട് പകര്‍പ്പും പ്രായം തെളിയിക്കുന്ന രേഖയും സഹിതം എം വി വിനീത കണ്‍വീനര്‍ പി എസ് രശ്മി സൗഹൃദ കൂട്ടായ്മ , വീക്ഷണം ദിനപത്രം, മുന്‍സിപ്പല്‍ ബില്‍ഡിംഗ് എം ഒ റോഡ്- തൃശൂര്‍-680001 എന്ന വിലാസത്തിലും resmimemorial@gmail.com എന്ന ഇമെയില്‍ വിലാസത്തിലും അയക്കണം. ബൈ ലൈന്‍ ഇല്ലാത്തവയ്ക്ക് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വിവരങ്ങള്‍ക്ക്- 9497039237, 94958 26582.

Tags:    

Similar News