വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം: 'എന്റെ അച്ഛന്‍, എന്റെ ഹീറോ'
കോഴിക്കോട്: മാന്ത്രിക ലോകത്ത് അരനൂറ്റാണ്ട് തികച്ച പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, പിതാവിനുള്ള ആദരവായി കോഴിക്കോട് അവതരിപ്പിക്കുന്ന ജാലവിദ്യാ പരിപാടിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ അച്ഛന്‍, എന്റെ ഹീറോ' എന്ന ഹൃദയസ്പര്‍ശിയായ വിഷയത്തിലാണ് ഈ മത്സരം.
സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. അച്ഛനും മക്കളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹബന്ധവും, ജീവിതത്തില്‍ അച്ഛന്‍ ഒരു പ്രചോദനമാകുന്നത് എങ്ങനെയെന്നും ഉപന്യാസത്തില്‍ വിഷയമാക്കണം.
നിങ്ങളുടെ രചനകള്‍, പേര്, സ്‌കൂള്‍, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം pro@differentartcentre.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂലൈ 20-ന് മുമ്പായി അയയ്‌ക്കേണ്ടതാണ്. ഉപന്യാസം മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം, കൂടാതെ 400-നും 500-നും ഇടയില്‍ വാക്കുകള്‍ ഉണ്ടായിരിക്കണം.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രശസ്തിപത്രവും നല്‍കുന്നതാണ്. ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ജാലവിദ്യാ പരിപാടി ഓഗസ്റ്റ് 9-ന് കോഴിക്കോട്ട് അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും: 9447768535