പ്രകൃതിയില്‍ നിന്ന് മാറി മനുഷ്യര്‍ക്കൊരു ജീവിതം സാധ്യമല്ല : ഡോ ദിവ്യ എസ് അയ്യര്‍ ഐ എ എസ്

Update: 2025-06-05 14:52 GMT

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് ഡബ്ലിയു എംപി വഴുതക്കാട് കോട്ടണ്‍ ഹില്‍ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ഗ്രീന്‍ ചാറ്റ്' ഹരിത സല്ലാപം പരിപാടി സംഘടിപ്പിച്ചു.

കെഎസ് ഡബ്ലിയു എംപി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ് കുട്ടികളുമായി സംവദിച്ചു. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം, ബദല്‍ മാര്‍ഗങ്ങള്‍, മാലിന്യ സംസ്‌കരണരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. പ്രകൃതിയില്‍ നിന്ന് മാറി മനുഷ്യര്‍ക്കൊരു ജീവിതം സാധ്യമല്ല എന്നും, ഭൂമിയുടെ ഭാവി നിങ്ങളുടെ കുരുന്നു കൈകളില്‍ ആണെന്നും കുട്ടികളെ ഓര്‍മ്മപ്പെടുത്തി.

പരിസ്ഥിതിദിന സന്ദേശവും, വടക്കാഞ്ചേരിയിലെ മാലിന്യക്കൂനകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെഎസ് ഡബ്ലിയു എംപി തയ്യാറാക്കിയ വീഡിയോയുടെ പ്രദര്‍ശനവും,ബദല്‍ മാര്‍ഗങ്ങളുടെ അവതരണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ക്വിസ് മത്സരം എന്നിവയും ഗ്രീന്‍ ചാറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.

വീഡിയോകളുടെ പ്രകാശനം കെഎസ് ഡബ്ലിയു എംപി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ ഹരികുമാര്‍, ഐ എ എസ് നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി എ ജേക്കബ്,പി.ടി.എ പ്രസിഡണ്ട് ദീപു കൃഷ്ണന്‍ , കെഎസ് ഡബ്ലിയു എംപി അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടര്‍ അനിത സി കെ നേതൃത്വം നല്‍കി, സ്റ്റാഫ് സെക്രട്ടറി ജി പി രജിത, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News