ഡോക്ടര്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ
കോട്ടയം: ദൈവത്തിന്റെ കരങ്ങളാണ് ഡോക്ടര്‍ന്മാരിലൂടെ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടര്‍മാര്‍ക്കുള്ള ആദരവുസമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടര്‍മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം കെ സിനുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷെഫ് നളന്‍, സ്‌നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡന്റ് എബി ജെ ജോസ്, മാനേജര്‍ വില്യം അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഡോ പി കെ ബാലകൃഷ്ണന്‍, ഡോ വിജയ് രാധാകൃഷ്ണന്‍, ഡോ സുനു ജോണ്‍, ഡോ വി കെ രാധാമണി, ഡോ വി റ്റി ശശി, ഡോ വിജി വിജയന്‍ എന്നിവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദരിച്ചു. ആദരവ് ലഭിച്ച ഡോക്ടര്‍ന്മാര്‍ക്കു ഉപഹാരങ്ങളും നല്‍കി. തുടര്‍ന്നു സ്‌നേഹക്കൂട്ടിലെ അംഗങ്ങളായ വയോജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.