ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ''പ്ലാസ്റ്റിക്ക് മാലിന്യ വിമുക്ത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പരിസ്ഥിതി ദിനാചരണം
പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക എന്ന പ്രമേയമാണ് (ENDING PLASTIC POLLUTION) ഐക്യരാഷ്ട്ര സഭ ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷത്തോടിടനു ബന്ധിച്ചു മുന്നോട്ടുവച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കാന്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക , പ്ലാസ്റ്റിക് നിര്‍മ്മാണം കുറയ്ക്കുക എന്ന നിര്‍ദ്ദേശമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ട് വയ്ക്കുന്നത്.
കേരളത്തിന്റെ പശ്ചാത്തലത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുകയും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നിത്യേന എന്നോണം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജൂണ്‍ 5ന് 'പ്ലാസ്റ്റിക്ക് മാലിന്യ വിമുക്ത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ 25,000 കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യ ശുചീകരണവും 'പരിസ്ഥിതി നീതി