ഖുര്‍ആന്‍ പരീക്ഷ വിജയികള്‍ക്ക് ആദരം

Update: 2025-06-03 10:01 GMT

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരപരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു.നിയാസ് (ഒന്നാം സ്ഥാനം), അബ്ദുല്‍ റഷീദ് കെ.യു, മന്‍സൂര്‍ ടി.കെ, നഈം അബ്ദുറഹ്മാന്‍ കെ.സി, റസില്‍ മന്‍സൂര്‍ (രണ്ടാം സ്ഥാനം), അബൂബക്കര്‍ ഇ.സി, അബ്ദുല്ല ബാസില്‍ മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികള്‍.

സ്റ്റുഡന്റ്‌സ് ഇന്ത്യ മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വിസില്‍ ജേതാക്കളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അല്‍ത്താഫ് റഹ്മാന്‍ (ഒന്നാം സ്ഥാനം) ദയ്യാന്‍ അബ്ദുറഹീം, അജ്വദ് അഫ്‌സല്‍, മുഹമ്മദ് റിഹാന്‍ (രണ്ടാം സ്ഥാനം), ഹംദാന്‍ ഹനീഫ്, മുഹമ്മദ് ലിബാന്‍, അന്‍സഫ് അഫ്‌സല്‍ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാര്‍ഹരായത്.

സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ വളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ജലീസ് ബാബു, സെയ്തലവി പറങ്ങോടത്ത്, ഷാനവാസ് മജീദ്, അനസ് എ.പി, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുഹമ്മദ് ജാബിര്‍, ഹാരിസ് എന്‍.പി, ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

സി.ഐ.സി മദീന ഖലീഫ സോണിന്റെ പ്രതിമാസ 'ഖുര്‍ആന്‍ മജ്‌ലിസ്' പരിപാടിയില്‍ വെച്ചാണ് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ഡോ. അബ്ദുല്‍ വാസിഹ്, സി.ഐ.സി സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍, സ്റ്റുഡന്‍സ് ഇന്ത്യ സോണല്‍ പ്രസിഡന്റ് മുഹമ്മദ് നാഫിസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. അബ്ദുസ്സമദ് ഖുര്‍ആന്‍ പാരായണം നടത്തി. നഈം അഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു. അബ്ദുല്‍ ജബ്ബാര്‍, മുഫീദ്, നജീം, അബൂ റിഹാന്‍, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News