ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയെ റദ്ദ് ചെയ്ത് ഹൈകോടതിയുടെ ഉത്തരവ്

Update: 2025-05-29 14:15 GMT

മലപ്പുറം: അടുത്ത ദിവസം നടക്കാനിരിക്കുന്ന കേരള ആരോഗ്യ സര്‍വ്വകലാശാല കീഴിലുള്ള കോളേജുകളിലേക്ക് നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളേജില്‍ നിന്ന് ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥി ഹന്ന വിപി എന്ന വിദ്യാര്‍ത്ഥി നല്‍കിയ നോമിനേഷന്‍ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടിയെ കേരള ഹൈക്കോടതി റദ്ദ് ചെയ്യുകയും മത്സരിക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.

നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐയുടെയും റിട്ടേണിംഗ് ഓഫീസറുടെയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ ആരോപിച്ചു.

ക്യാമ്പസുകളെ ഏകാധിപത്യ കോട്ടയാക്കുകയും അപരന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്യുക എന്ന എസ്എഫ്‌ഐയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്ക് എതിരെ വിദ്യാര്‍ത്ഥി സമൂഹം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു.

Similar News