ഹരിത സേനാംഗങ്ങളെ ആദരിച്ച് പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ്പുല്ലാനൂര്‍ : ലോക പരിസ്ഥിതി ദിനത്തില്‍
വേറിട്ട അനുഭവമായി പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ് നടത്തിയ ഹരിത സേനാംഗങ്ങളുടെ ആദരം മാറുകയുണ്ടായി. ബീറ്റ് പ്ലാസ്റ്റിക് എന്ന മുദ്രാവാക്യത്തിന്റെ സജീവ കര്‍മയോഗികള്‍ക്കുള്ള ആദരം ഹരിത സേനാംഗങ്ങളുടെ തൊഴിലിന്റെ പ്രാധാന്യവും അവരോട് ക്രിയാത്മകമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതായിരുന്നു.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഇര്‍ഫാന ഹരിത സേനാംഗങ്ങള്‍ക്ക് കുട്ടികള്‍ ശേഖരിച്ച സമ്മാനം വിതരണം ചെയ്തു. ലക്ഷ്മി, ശ്രീമതി ജിന്‍സിഎന്നിവര്‍ ആദരം സ്വീകരിച്ചു. കുട്ടികള്‍ മുന്‍കൂട്ടി ശേഖരിച്ച വിത്തുകള്‍ കൈമാറുന്ന സീഡ് എക്‌സ്‌ചേഞ്ച് അബ്ദുറസാഖ് റിയ ജാസ്മിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.സുനിത ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഓര്‍മമരം പദ്ധതി സഫിയ ടീച്ചര്‍ തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു. ടി സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ഹസനുദ്ദീന്‍ മാസ്റ്റര്‍, ലിന്‍സി ടീച്ചര്‍, ജെ. ആര്‍. സി അംഗങ്ങള്‍ എന്നിവര്‍ തൈകള്‍ നടുന്നതില്‍ പങ്കാളികളായി. രാവിലെ നടന്ന വിദ്യാലയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പങ്കാളികളായി. അധ്യാപകരായ ആനി മേരി ജോര്‍ജ്, ജിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സജീഷ് കുമാര്‍, ഹരിദാസന്‍, പി.കെ വിജീഷ്, ഷാഹിദ് ബാവ, അന്‍വര്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു