സിലബസിനൊപ്പം നല്ല മനുഷ്യരാകാനുള്ള വിദ്യകളും പഠിക്കണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
കോഴിക്കോട്: പാഠ്യവിഷയങ്ങള്‍ കൃത്യമായി പഠിക്കുന്നതോടൊപ്പം ധാര്‍മികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന നല്ല മനുഷ്യരാവാനുള്ള വിദ്യകളും വിദ്യാര്‍ഥികള്‍ പഠിക്കണമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സംസ്ഥാനമെമ്പാടുമുള്ള മര്‍കസ് സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കീര്‍ണ സാഹചര്യങ്ങളെ അറിവുകൊണ്ട് പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരുടെ നവീകരണമാണെന്നും ലാഭേച്ഛയല്ലെന്നും കാന്തപുരം പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചോല അധ്യക്ഷത വഹിച്ചു.
മര്‍കസിന്റെ എം ഹാന്‍ഡ്സ്, എം ജി എസ്, എയ്ഡഡ് സ്‌കൂള്‍, ഹോം കെയര്‍ സംവിധാനങ്ങളിലായി വിവിധ സ്‌കൂളുകളില്‍ നിലവില്‍ 34000 ത്തോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 23 മര്‍കസ് സ്‌കൂളുകളില്‍ നടന്ന പ്രവേശനോത്സവ പരിപാടികള്‍ക്ക് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട്, അഹ്മദ് കുട്ടിഹാജി, അഡ്വ. തന്‍വീര്‍ ഉമര്‍, അഡ്വ. മുഹമ്മദ് ശരീഫ്, സിപി സിറാജുദ്ദീന്‍ സഖാഫി, വിഎം റശീദ് സഖാഫി, അലി ദാരിമി, കെകെ ശമീം, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, ദുല്‍കിഫില്‍ സഖാഫി, മഹ്മൂദ് കൊറാത്ത്, മുഹമ്മദ് സഖാഫി വില്യാപ്പള്ളി, മുഹ്യിദ്ദീന്‍ കോയ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി പൈലിപ്പുറം, സമദ് സഖാഫി മൂര്‍ക്കനാട് നേതൃത്വം നല്‍കി.