പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സത്വര നടപടി വേണം: പ്രവാസി വെല്‍ഫെയര്‍ ഫോറം

Update: 2025-06-05 11:05 GMT

മലപ്പുറം: പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും പ്രശ്‌നങ്ങളില്‍ സര്‍ക്കാറിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും അവ പരിഹരിക്കാന്‍ കാലോചിതമായ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ എല്ലാ മുന്‍ പ്രവാസികള്‍ക്കും വയസ്സ് മാനദണ്ഡമാക്കാതെ വാര്‍ധക്യ പെന്‍ഷന്‍ അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, നിലവിലെ പെന്‍ഷന്‍ 5000 രൂപയും 75 വയസ്സ് പിന്നിട്ടവര്‍ക്ക് 10000 രൂപയുമാക്കുക, അവധിക്കാലങ്ങളിലും ആഘോഷവേളകളിലും നടത്തിക്കൊണ്ടിരിക്കുന്ന വിമാനടിക്കറ്റിലെ കൊള്ള അവസാനിപ്പിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലത്തുക, പ്രവാസികളുടെ എക്കാലത്തെയും സ്വപ്നമായ കപ്പല്‍ സര്‍വീസ് ആരംഭിക്കുക, തിരികെ എത്തിയ പ്രവാസികള്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെ പ്രാധാന്യം അനുസരിച്ച് പലിശ രഹിത വായ്പ അനുവദിക്കുക, തൊഴില്‍ പ്രാവീണ്യം നേടി തിരിച്ചെത്തിയ പ്രവാസികളുടെ സേവനം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്കും സംസ്ഥാനത്തിന്റെ ഉന്നമനത്തിനുമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ ഫോറം മണ്ഡലംതല സംഗമങ്ങള്‍ സംഘടിപ്പിക്കുകയും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചു.

യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ എകെ സൈദലവി താനൂര്‍, അമീര്‍ഷാ പാണ്ടിക്കാട്, ഹംസ മണ്ടകത്തിങ്ങല്‍ തിരൂര്‍, മൂസക്കുട്ടി മങ്ങാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂര്‍ അധ്യക്ഷനായിരുന്നു. മുഹമ്മദലി വേങ്ങര സ്വാഗതവും മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.

Contact: 94476 78865 (മുഹമ്മദലി മങ്കട)

Tags:    

Similar News