ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. സുകൃതി ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസില്‍ ബാംബൂ തൈകള്‍ നട്ടുകൊണ്ടാണ് പരിസ്ഥിതിദിനാചരണം നടത്തിയത്. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് പരിസ്ഥിതി ദിനാചരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ലിസി മാത്യു വി., സുകൃതി ഫോറസ്ട്രി ക്ലബ് കണ്‍വീനര്‍ ടി. ആദര്‍ശ്, ജോയിന്റ് കണ്‍വീനര്‍ ഐശ്വര്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.