യോഗ ഡാന്‍സ് ' ശ്രദ്ധേയമായി;സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

Update: 2025-06-21 14:41 GMT

ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു.

കായിക പഠന വിഭാഗം മേധാവി ഡോ. എം. ആര്‍. ദിനു അധ്യക്ഷനായിരുന്നു. ഫിറ്റ്‌നസ് വിദഗ്ധന്‍ ജോബി മൈക്കിള്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കായിക പഠന വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച ' യോഗ ഡാന്‍സ് ' വ്യത്യസ്തമായി. യോഗയുടെ പ്രാധാന്യവും ആവശ്യകതയും സമന്വയിപ്പിച്ചുകൊണ്ടുളള ബോധവല്‍ക്കരണം പ്രമേയമാക്കി കായിക പഠന വിഭാഗം അധ്യാപിക മരിയ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് 'യോഗ ഡാന്‍സ് ' അരങ്ങേറിയത്. കായിക പഠന വിഭാഗം മേധാവി ഡോ. എം. ആര്‍. ദിനു യോഗ ഡെമോണ്‍സ്‌ട്രേഷന് നേതൃത്വം നല്‍കി. പി. ആര്‍. അമര്‍നാഥ്, ആര്‍. അനന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar News