സ്കോള്‍ കേരളയില്‍ വായനാദിനാചരണം സംഘടിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-23 14:43 GMT
പൂജപ്പുര : സ്കോള്‍ കേരളയില്‍ വായനാദിനാചരണവും ജീവനക്കാരുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. സര്‍വ്വവിഞ്ജാനകോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം അധ്യക്ഷനായി.
ഗിരീഷ് കുമാര്‍, അജേഷ്, എസ്. ജിഷ, വി.എന്‍. ദീപ, എന്‍. ഷീജ, ആര്. സിനിവിദ്യ, വി. അമ്പിളി, ബി. എച്ച്. നദീറ എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഹൃദയ ഹനീഷ്, എസ്. ആര്. അനീഖ, എ. ഗൗതംകൃഷ്ണ, എ. ബി. അഭയ്, വി. ആദിത്യശിവ, എ. വി. അഭിനന്ദ്, അസ്ന ഹാജ, എം. എസ്. നിരഞ്ജന, വി. എം. വിശ്വലക്ഷമി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.