ലാം ഫൗണ്ടേഷന്‍ 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
തിരുവനന്തപുരം: സാമൂഹിക, സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലനം 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാന കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിര്‍വഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള ലാം ഫൗണ്ടേഷന്റെ 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രോഗ്രാം കോഡിനേറ്റര്‍ ഷിബു ചന്ദ്രന്‍, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സമീല്‍ ഇല്ലിക്കല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സജു വി എസ്, അക്കാഡമിക് കോ കോര്‍ഡിനേറ്റര്‍ ഷിജു സി, ലാം നോളേഡ്ജ് സെന്റര്‍ പി ആര്‍ ഒ അജ്മല്‍ തോട്ടോളി തുടങ്ങിയവര്‍ സംബന്ധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, പെണ്‍കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി കേരള പി എസ് സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ഡിഗ്രി ലെവല്‍ എക്‌സാമുകള്‍ക്ക് പരിശീലനം ഒരുക്കുകയാണ് വിദ്യാഭ്യാസ സാമൂഹ്യ സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ലാം നോളജ് സെന്റര്‍.
സാമൂഹ്യ സേവന രംഗത്തുള്ള വിവിധ എന്‍ജിഒ കള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, വ്യാപാര വ്യവസായ മേഖലയിലുള്ളവരുടെ വിവിധ സേവന സംവിധാനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ലാം ഫൗണ്ടേഷന്‍ പ്രസിഡന്റും കവിയും എഴുത്തുകാരനുമായ ഡോ. ജമീല്‍ അഹ്മദ്, ജനറല്‍ സെക്രട്ടറി സമീല്‍ ഇല്ലിക്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷിബു ചന്ദ്രന്‍, അക്കാഡമിക് ഹെഡ് സുനിത, പിആര്‍ഒ അജ്മല്‍ തോട്ടോളി എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ നടന്ന പിഎസ്സി പരീക്ഷകള്‍ക്ക് ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 5000ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സൗജന്യ പിഎസ് സി സമഗ്ര പരിശീലനം നല്‍കിയത്.
ഭിന്നശേഷിക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കും പുതുതലമുറ തൊഴില്‍ പരിശീലനങ്ങള്‍ സൗജന്യമായി നോളജ് സെന്റര്‍ നല്‍കിവരുന്നു. 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതിയിലൂടെ പി എസ് സി യുടെ നവീകരിച്ച പരീക്ഷ രീതി അനുസരിച്ച്, പ്രിലിമിനറിക്കും മെയിന്‍സിനുമുള്ള സമഗ്ര പരിശീലനമാണ് നല്‍കുക. കേരളത്തിലെ ഏറ്റവും പ്രശസ്തരായ അധ്യാപകരാണ് എല്ലാ ക്ലാസുകളും നയിക്കുന്നത്. റെക്കോര്‍ഡഡ്, ലൈവ് സെഷനുകള്‍ കൂടാതെ കൃത്യമായ സ്റ്റഡി പ്ലാനും, മോഡല്‍ എക്‌സാമുകള്‍ മോക്ക് ടെസ്റ്റുകള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.lamknowledge. com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെലക്ഷന്‍ ടെസ്റ്റിലൂടെയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നത്. വിശദവിവരങ്ങള്‍ക്ക് 9054123450, 9074527591 എന്നീ നമ്പറുകളില്‍ വാട്‌സാപ്പില്‍ ബന്ധപ്പെടാവുന്നതാണ്.