എസ്.പി മെഡിഫോര്‍ട്ടില്‍ ഡയാലിസിസ് രോഗികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Update: 2025-05-28 10:53 GMT

തിരുവനന്തപുരം: എസ്.പി മെഡിഫോര്‍ട്ട് ആശുപത്രി ഡയാലിസിസ് രോഗികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. നഫ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് 29 മുതല്‍ ജൂണ്‍ 5 വരെയാണ്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ നടക്കും.

ക്യാമ്പിന്റെ ഭാഗമായി രോഗികള്‍ക്ക് കംപ്ലീറ്റ് ബ്ലഡ് പ്രൊഫൈല്‍, കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ്, നഫ്രോളജിസ്റ്റിന്റെ കണ്‍സള്‍ട്ടേഷന്‍, ഡയറ്റ് കൗണ്‍സിലിംഗ് എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ, എക്കോ ടെസ്റ്റ് 50 ശതമാനം കിഴിവില്‍ ലഭ്യമാകും. മറ്റ് രോഗനിര്‍ണയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതാണ്.

ഡോപ്ലര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ചെലവുകള്‍, പ്ലാസ്റ്റിക് സര്‍ജറിയും ഉള്‍പ്പെടുന്ന എ.വി. ഫിസ്റ്റുല പാക്കേജ് മെഡിഫോര്‍ട്ടിലെ പ്രത്യേക നിരക്കായ ?25,000-ലാണ് നല്‍കുന്നത്. ഓരോ ഡയാലിസിസ് സെഷനും ?1,000 രൂപയാണ് നിരക്ക്. കോര്‍പ്പറേഷന്‍ ഡയാലിസിസ് കാര്‍ഡ് ഉപയോഗിച്ചും ഈ സേവനങ്ങള്‍ നേടാം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക: +91 471 3100100, +91 7593898964.

Similar News