യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ രണ്ടാം പതിപ്പ് ഒക്ടോബര്‍ 12 ന്; പരിശീലന ഓട്ടങ്ങള്‍ ജൂണ്‍ 22 ന് ആരംഭിക്കും

Update: 2025-06-18 13:55 GMT

തിരുവനന്തപുരം, 2025 ജൂണ്‍ 18: സംസ്ഥാന തലസ്ഥാനത്തു സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മാരത്തണ്‍ എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍, അതിന്റെ രണ്ടാം പതിപ്പുമായി തിരിച്ചെത്തുന്നു. ഒക്ടോബര്‍ 12 നാണ് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 നടക്കുക.

പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കമ്പനിയായ യു എസ് ടി, എന്‍ഇബി സ്പോര്‍ട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ രണ്ടാം പതിപ്പ് കമ്പനിയുടെ തിരുവനന്തപുരം കാമ്പസില്‍ നിന്നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്നതിനു സമാനമായി ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കെ റണ്‍, 5 കെ ഫണ്‍ റണ്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ഇനങ്ങള്‍ മാരത്തണില്‍ ഉള്‍പ്പെടും.

യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ന്റെ വ്യത്യസ്ത വിഭാഗങ്ങളിലായി 10,000 ല്‍ അധികം പേര്‍ പങ്കെടുക്കും. മാരത്തണിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് bit.ly/3ZnARUv

രണ്ടാം പതിപ്പിന്റെ പ്രധാന ഓട്ടങ്ങള്‍ക്ക് റണ്ണര്‍മാര്‍ സജ്ജരാകുന്നതിന് മുമ്പ് മൂന്ന് പരിശീലന ഓട്ടങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ജൂണ്‍ 22 ഞായറാഴ്ച തിരുവനന്തപുരം യു എസ് ടി. കാമ്പസില്‍ ആദ്യ പരിശീലന ഓട്ടം നടക്കും. തുടര്‍ന്നുള്ള പരിശീലന ഓട്ടങ്ങള്‍ പ്രധാന റേസ് ദിനത്തിനായി നന്നായി തയ്യാറെടുക്കാന്‍ സഹായിക്കുന്ന പരിപാടികളായി ഷെഡ്യൂള്‍ ചെയ്യും. പരിശീലന ഓട്ടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി-ഷര്‍ട്ടുകള്‍, റൂട്ട് സപ്പോര്‍ട്ട്, പ്രഭാത ഭക്ഷണം എന്നിവ സജ്ജമാക്കും.

'തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണ്‍ നടത്തുന്നതില്‍ യു എസ് ടിയ്ക്ക് അതിയായ സന്തോഷമുണ്ട്. ജീവിത പരിവര്‍ത്തനം സാധ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യവുമായി ചേര്‍ന്നു നില്‍ക്കുന്ന ഈ മാരത്തണ്‍ സമൂഹത്തിന്റെ ക്ഷേമവും ആരോഗ്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിപുലമായ രീതിയില്‍ നടക്കുന്ന പരിശീലന ഓട്ടങ്ങള്‍, പിന്തുണ, വിദഗ്‌ദ്ധോപദേശം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ വര്‍ഷത്തെ മാരത്തണ്‍ ആദ്യ പതിപ്പിനേക്കാള്‍ ബൃഹത്താകും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 10,000-ത്തിലധികം ഓട്ടക്കാര്‍ പങ്കെടുക്കുന്നതിനാല്‍, യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2025 ഒരു അവിസ്മരണീയ സംരംഭമാകുമെന്ന് ഉറപ്പുണ്ട്,'' യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ ആദ്യ പതിപ്പിലെന്നപോലെ, ഈ വര്‍ഷത്തെ മാരത്തണിനായി കമ്പനിയുമായി കൈകോര്‍ക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. പരിശീലന ഓട്ടങ്ങള്‍ക്കും പ്രധാന ഇവന്റിനുമുള്ള തീയതി നിശ്ചയിച്ചു കഴിഞ്ഞു എന്നതിനാല്‍, രാജ്യത്തുടനീളമുള്ള പരമാവധി ഓട്ടക്കാര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' എന്‍ഇബി സ്‌പോര്‍ട്‌സിന്റെ സിഎംഡി നാഗരാജ് അഡിഗ കൂട്ടിച്ചേര്‍ത്തു.

Similar News