വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ലീഡേര്‍സ് മീറ്റ്:സ്ത്രീത്വത്തെ അപമാനിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാവണം - വിഎ ഫായിസ

Update: 2025-06-18 14:58 GMT

മലപ്പുറം: സ്ത്രീകള്‍ അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ അവര്‍ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ്, ഹേമ ജസ്റ്റിസ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാവുന്നത്. സ്ത്രീകള്‍ നേരിടുന്ന എന്ത് അപമാനവും ആര്‍ജ്ജവത്തോടെ തുറന്ന് പറഞ്ഞ് അതിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ധൈര്യം കാണിക്കുന്നിടത്താണ് സ്ത്രീ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളവളാവുന്നത്.

സ്ത്രീകള്‍ അതിന് തയ്യാറാവണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസ പറഞ്ഞു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലം കണ്‍വീനര്‍മാര്‍ക്കും സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്, സംസ്ഥാന കമ്മിറ്റി അംഗം ഇസി ആയിഷ, ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരന്‍, റംല മമ്പാട്, മുനീബ് കാരക്കുന്ന്, അമീന്‍ കാരക്കുന്ന്, അജ്മല്‍ കെപി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിഫാ ഖാജ സ്വാഗതവും വൈസ് പ്രസിഡന്റ് ഹസീന വഹാബ് നന്ദിയും പറഞ്ഞു.

Similar News