കണ്ണൂര്‍ മേഖലയില്‍ വേള്‍ഡ് പീസ് മിഷന്റെ അഞ്ചാമത്തെ വീടിന് തറക്കല്ലിട്ടു

Update: 2025-05-28 11:07 GMT

പേരാവൂര്‍ : വേള്‍ഡ് പീസ് മിഷന്റെ അഞ്ചാമത്തെ ഭവനം മലബാര്‍ മേഖലയില്‍ കൊളക്കാട് (കണ്ണൂര്‍)ഭാഗത്ത് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫന്‍ തറക്കല്ലിടല്‍ കര്‍മ്മം നടത്തി.

സുനിത സുരേന്ദ്രന്‍ എന്ന വീട്ടമ്മയ്ക്കാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. ചടങ്ങില്‍ വേള്‍ഡ് മിഷന്‍ പ്രോജക്ട് മാനേജര്‍ ഡോ.ഷിജു കിഴക്കേടം ഫാ.സ്‌നേഹദാസ് തുടങ്ങി അനേകര്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകള്‍ വീതം 140 വീടുകള്‍ പണിതു നല്‍കുന്ന വേള്‍ഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രൊജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം (കാട്ടാക്കട), കൊല്ലം (അഞ്ചല്‍), പത്തനംതിട്ട (മൈലപ്ര), കോട്ടയം(കല്ലമ്പാറ) എന്നിവിടങ്ങളില്‍ ആരംഭിച്ച വീടുകളുടെ നിര്‍മ്മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

റിപ്പോര്‍ട്ട് : സ്‌നേഹാ സാബു

Similar News