സുവിശേഷീകരണത്തിനായി നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം;ഐ.പി.സി ഗ്ലോബല്‍ മീഡിയ സെമിനാര്‍

Update: 2025-07-25 10:57 GMT

കാനഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ നേത്യത്വത്തില്‍ മാധ്യമ സെമിനാര്‍ നടത്തി. 20-മത് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടത്തപ്പെട്ട സെമിനാറില്‍ പാസ്റ്റര്‍ മാത്യൂ വര്‍ഗീസ് ഒക്കലഹോമ മുഖ്യ പ്രഭാഷണം നടത്തി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് വേണ്ടി പുതിയ തലമുറകളോടെ സംവാദിക്കുവാന്‍ നവമാധ്യമങ്ങളെ കൃത്യതയോടും വേഗതയോടും കൂടി നാം ഉപയോഗിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നോട്ടിഫിക്കേഷനുകളും റിങ്‌ടോണുകളും കേട്ടുണരുന്ന ഒരു സമൂഹം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ നവമാധ്യമങ്ങള്‍ വഴി സുവിശേഷം ജനങ്ങളില്‍ എത്തപ്പെടാന്‍ ഇടയാക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ ഉത്‌ബോധിപ്പിച്ചു. പാസ്റ്റര്‍ ജേക്കബ് മാത്യൂവിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് പാസ്റ്റര്‍ റോയി വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളില്‍ നന്ദിയും പ്രകാശിപ്പിച്ചു.

ഗ്ലോബല്‍ മീഡിയ ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പാസ്റ്റര്‍ സി.പി. മോനായി, പാസ്റ്റര്‍ ഉമ്മന്‍ എബനേസര്‍ (ചാപ്റ്റര്‍ ട്രഷറര്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍), പാസ്റ്റര്‍മാരായ ജോസഫ് വില്യംസ്, ഇട്ടി ഏബ്രഹാം, പ്രൊഫ.ജോര്‍ജ് മാത്യൂ, തോമസ് കിടങ്ങാലില്‍, തോമസ് കുര്യന്‍, ടൈറ്റസ് ഈപ്പന്‍, എബി കെ. ബെന്‍, ജോസഫ് കുര്യന്‍, ഫിന്നി മാത്യൂ (ഗുഡ് ന്യൂസ് ), ടോം വര്‍ഗീസ്, വെസ്‌ളി മാത്യൂ, പി.സി.എന്‍.എ.കെ സെക്രട്ടറി സാം മാത്യൂ, അലക്‌സാണ്ടര്‍ ജോര്‍ജ്, ടിജോ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

വാര്‍ത്ത: രാജു പൊന്നോലില്‍

Similar News