സീറോ മലബാര്‍ മിസ്സിസ്സാഗാ രൂപതയുടെ പത്താം വര്‍ഷത്തോടനുബന്ധിച്ചു നടത്തിയ സര്‍ഗസന്ധ്യ 2025 ഗംഭീര വിജയം

Update: 2025-10-03 14:50 GMT

മിസ്സിസ്സാഗാ രൂപതയുടെ പത്താം വര്‍ഷത്തിനോട് അനുബന്ധിച്ച് നടത്തിയ സര്‍ഗസന്ധ്യ 2025 ഗംഭീര വിജയമെന്നു മിസ്സിസാഗാ രൂധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ അറിയിച്ചു . സെപ്റ്റംബര്‍ 13നു Whitby കാനഡ ഇവന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ ആയിരത്തി അഞ്ഞൂറില്‍ പരം ആളുകള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ അതിഥിയായി പരിപാടിയില്‍ പങ്കെടുത്തു.

വിശുദ്ധ കുര്‍ബാനയെ ആസ്പദമാക്കി നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ബിബ്ലിക്കല്‍ മ്യൂസിക്കല്‍ ഡ്രാമ എറ്റെര്‍നിറ്റി, നൂറ്റമ്പതില്‍ പരം കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. അതുപോലെ തന്നെ യുവജനങ്ങള്‍ അണിയിച്ചൊരുക്കിയ ബ്യൂട്ടി ആന്‍ഡ് ദി ബീസ്ട് കഥയെ ആസ്പദമാക്കിയുള്ള റിഡെംപ്ഷന്‍ എന്ന മ്യൂസിക്കല്‍ ഡ്രാമ കാണികളുടെ ഹൃദയം കവര്‍ന്നു.

മിസ്സിസ്സാഗാ രൂപത അധ്യക്ഷന്‍ ജോസ് പിതാവിന്റെ രചനയിലും പ്രശസ്ത സംഗീതജ്ഞന്‍ കാര്‍ത്തിക് മാസ്റ്ററിന്റെ സംഗീതത്തില്‍ നിന്നും ഉരുവായ 'ഒന്നിച്ചൊന്നായി ഉണരാം' എന്ന മിസ്സിസ്സാഗ രൂപതയുടെ anthem വിവിധ ഇടവകയില്‍നിന്നും അമ്പതോളം ഗായകര്‍ ചേര്‍ന്ന് ആലപിച്ചപ്പോള്‍ പരിപാടിക്ക് ഗംഭീര തുടക്കം കുറിച്ചു.


ജിമ്മി വര്‍ഗീസ്, ആന്‍ജെല ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ റിയ മാത്യു സംവിധാനം ചെയ്ത റിഡെംപ്ഷനും, തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ബിജു തയല്‍ച്ചിറ സംവിധാനം ചെയ്ത ഏറ്റെര്‍നിറ്റിയും മികച്ച പ്രകടനം കാഴ്ചവച്ചു.

സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം പ്രദര്‍ശിപ്പിയ്ക്കുന്നതിനൊപ്പം ദിവ്യകാരുണ്യ ആത്മീയത പ്രചരിപ്പിക്കുക, പ്രാദേശിക പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക, രൂപതയുടെ അജപാലന ശുശ്രൂഷയെ ശക്തിപ്പെടുത്തുക എന്നിവയും സര്‍ഗസന്ധ്യ 2025 കൊണ്ട് സാധിച്ചു

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ ജോഷി കൂട്ടുമ്മേല്‍ (ഇവെന്റ്റ് ഡേ മാനേജ്‌മെന്റ് ), വിന്‍സെന്റ് പാപ്പച്ചന്‍ (മീഡിയ), സന്തോഷ് ജേക്കബ് (സ്പോണ്‍സര്‍ഷിപ്),സുഭാഷ് ലൂക്കോസ് (ടിക്കറ്റിങ്), സന്തോഷ് മാത്യു ആന്‍ഡ് ജോണ്‍ ചേന്നോത് (ഫിനാന്‍സ്)

അതുപോലെ തന്നെ സ്‌നേഹബഹുപണപ്പെട്ട ഫാ. പത്രോസ് ചമ്പക്കര (കോ പാട്രോണ്‍), ഫാ. ഫാ. ജേക്കബ് എടക്കളത്തൂര്‍ (കോ പാട്രോണ്‍), അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ (ലീഡ് ചെയര്‍), ഫാ. ജോജോ ചങ്ങന്നംതുണ്ടത്തില്‍ (ഫിനാന്‍സ്),ഫാ. ടെന്‍സണ്‍ താണിക്കല്‍ (Oshawa പാരിഷ്) , ഫാ. ബൈജു ചാക്കേരി (Scarbrough പാരിഷ്), ഫാ. ഷിജോ (Hamilton പാരിഷ്), ഫാ. ബെന്നി താനിനില്‍ക്കുംതടത്തില്‍

(Ottawa പാരിഷ്), ഫാ. ജിജിമോന്‍ മാളിയേക്കല്‍ ആന്‍ഡ് ഫാ. ഹരോള്‍ഡ് ജോസ് അവരുടെ അജപാലന നേതൃത്വത്തിനും പ്രോത്സാഹനത്തിനുംപരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ് നന്ദി പറഞ്ഞു.

ഷിബു കിഴക്കേകുറ്റ്

Similar News