എങ്ങും താടിയിൽ തൂങ്ങി നിന്ന കളിയാക്കലുകൾ; മുഖത്തെ ഭാവം പോയി..പഴയ ലാലേട്ടനെ ഇനി കാണാൻ പറ്റില്ല..എന്തൊക്കെ ആയിരിന്നു ബഹളം; നടന്റെ പുതിയ ലുക്കിനെ കുറിച്ച് സരിത

Update: 2026-01-24 14:02 GMT

ലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രമായ 'എൽ 366'-നായി താടിയില്ലാത്ത പുത്തൻ ഗെറ്റപ്പിൽ എത്തുന്നു. പോലീസ് വേഷത്തിലെത്തുന്ന താരത്തിന്റെ ഈ പുതിയ രൂപം ആരാധകർക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഹൻലാൽ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങൾക്കും താടി ഒരു പ്രധാന ഘടകമായിരുന്നു. 'ലൂസിഫർ' മുതൽ 'നേര്' പോലുള്ള ചിത്രങ്ങളിൽ ട്രിം ചെയ്ത താടിയോടെയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ താടിയുള്ള ലുക്ക് മുൻപ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കും ചില വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. താരത്തിന്റെ താടി മുഖത്തെ ഭാവങ്ങളെ ബാധിക്കുന്നുവെന്നും പഴയ മോഹൻലാലിനെ കാണാൻ കഴിയുന്നില്ലെന്നും വരെ ചിലർ വിമർശനമുന്നയിച്ചിരുന്നു.

എന്നാൽ, പുതിയ ചിത്രത്തിനുവേണ്ടിയുള്ള ഈ മാറ്റം, പഴയ മോഹൻലാലിന്റെ വിന്റേജ് ലുക്കും ചിരിയും തിരികെ കൊണ്ടുവന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നടി സരിത ബാലകൃഷ്ണൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. വർഷങ്ങളായി മോഹൻലാലിന്റെ താടിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ഈ ഒറ്റ ചിത്രം മറുപടി നൽകിയതായി സരിത കുറിച്ചു.

താടി എന്നത് കഥാപാത്രങ്ങളുടെ ആവശ്യം അനുസരിച്ചുള്ള ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് മാത്രമായിരുന്നുവെന്നും, താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലെ മാന്ത്രികത എന്നും അവിടെത്തന്നെയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. യഥാർത്ഥത്തിൽ ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മോഹൻലാലിനെ വിമർശിക്കാൻ മാത്രം ഡാറ്റാ പാക്ക് ചെയ്ത് വെച്ചവരെയാണെന്നും സരിത പരിഹാസരൂപേണ പറഞ്ഞു.

Tags:    

Similar News