നവാഗതനായ സലോഷ് വർഗ്ഗിസ് സംവിധാനം ചെയ്യുന്ന 'ഇരുവരവ്'; ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ, കവിത സലോഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഇരുവരവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ ആരാധകരിലേക്ക് എത്തിയത്. നവാഗതനായ സലോഷ് വർഗ്ഗിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
ഉമേഷ് ഒറ്റക്കലിന്റേതാണ് കഥ. സംവിധായകൻ സലോഷ് വർഗ്ഗിസും ഉമേഷ് ഒറ്റക്കലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷായി ഷങ്കർ, എയ്ഞ്ചൽ അനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നസീർ സംക്രാന്തി, ഗായത്രി നമ്പിയാർ, ഗോപൻ കൽഹാര, ഉണ്ണി ബാനം, സന്ദീപ് ചന്ദ്രപ്പൻ, ലിജോ ലോനപ്പൻ, ഷാജി സുരേഷ്, ഹാഫിദ് സേട്ട്, ശ്രീദേവി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രസാദ് അറുമുഖം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബി. ഹരിയാണ്.
കലാ സംവിധാനം -ഉണ്ണി ക്‌ളാസ്സിക്. വസ്ത്രാലങ്കാരം -രാജു ഈങ്ങാപ്പുഴ. ചമയം അനൂപ് സാബു. നിർമാണ നിർവഹണം -കവിത സലോഷ്. സംഗീത സംവിധാനം -ശിവ കൃഷ്ണൻ. ഗാനരചന -വിശ്വാമിത്ര. ഗായകർ -വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ, പശ്ചാത്തല സംഗീതം -സുരേഷ് നന്ദൻ, സംഘട്ടനം -ഡ്രാഗൺ ജിറോഷ്. കൊറിയോഗ്രാഫി -മിഥുൻ മനോഹർ. സ്റ്റിൽസ് -മനോജ് റിയൽ വിഷൻ. എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് -കൃഷ്ണജിത് .എസ്, വിജയൻ.ഡി.ഐ & കളറിസ്റ്റ് -ഹുസൈൻ അബ്ദുൽ ഷുക്കൂർ. സ്റ്റുഡിയോ -മൂവിയോള കൊച്ചിൻ. പി.ആർ.ഓ എം.കെ.ഷെജിൻ.