പെൺകുട്ടിയെ റേപ്പ് ചെയ്തപ്പോൾ നിങ്ങൾ എവിടെയായിരുന്നു?; വേറെ ഒന്നും കിട്ടിയില്ലേ..ചോദിക്കാൻ; ഇത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ; വിജയ് ആരാധികയുടെ മുന്നിൽ പതറി സോഷ്യൽ മീഡിയ

Update: 2026-03-09 14:50 GMT

മിഴ് സൂപ്പർതാരം ദളപതി വിജയിയും ഭാര്യ സംഗീതയും വിവാഹബന്ധം വേർപെടുത്തുന്നുവെന്ന അഭ്യൂഹങ്ങൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ പ്രചാരണങ്ങൾക്കിടെ, നടി തൃഷ കൃഷ്ണനുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സോഷ്യൽ മീഡിയയിലെ വാദങ്ങളാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. താരങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ പൊതുവിടത്തിൽ ചർച്ച ചെയ്യുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി ഒരു ആരാധിക രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടുകയാണ്.

സംഗീത അയച്ചുവെന്ന് പറയുന്ന ഒരു വക്കീൽ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ നോട്ടീസിൽ, വിജയിക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് പരാമർശിച്ചിരുന്നുവെന്നും അത് വിവാഹമോചനത്തിലേക്ക് നയിക്കുന്നുവെന്നും അഭ്യൂഹങ്ങൾ പരന്നു. പിന്നാലെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആ നടി തൃഷയാണെന്ന് 'കണ്ടെത്തി'. ഈ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, "തന്റെ പ്രശ്നങ്ങൾ താൻ നോക്കിക്കോളാം" എന്ന് ടിവികെ പരിപാടിയിൽ വിജയ് പ്രതികരിച്ചിരുന്നു.

ഇതിനിടെയാണ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരാധിക രംഗത്തെത്തിയത്. ഭാര്യാഭർത്താക്കന്മാരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് ഇത്തരത്തിൽ പൊതുവിടത്തിൽ വലിച്ചിഴയ്ക്കുന്നതെന്ന് അവർ വിമർശകരോട് ചോദിച്ചു. "രണ്ട് വയസുള്ള പെൺകുട്ടിയെ റേപ്പ് ചെയ്തപ്പോൾ അത് കേൾക്കാനോ, ചെയ്തവനോട് പ്രതികരിക്കാനോ നിങ്ങൾക്ക് കഴിഞ്ഞില്ല.

അപ്പോഴൊന്നും നിങ്ങൾക്കൊന്നും തോന്നിയില്ല. എന്നാൽ തൃഷയ്‌ക്കൊപ്പം വിജയ് വരുന്നതാണോ നിങ്ങൾക്ക് വലിയ കാര്യം?" എന്ന് അവർ വൈകാരികമായി ചോദിച്ചു. വിജയിയും തൃഷയും വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച അടുത്ത സുഹൃത്തുക്കളാണെന്നും, വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിലുള്ള ദേഷ്യമാണ് ഈ പ്രചരണങ്ങൾക്ക് പിന്നിലെന്നും ആരാധിക കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേർ ആരാധികയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News