പകുതി മനുഷ്യൻ, പകുതി രാക്ഷസൻ; അല്ലു അർജുന്റെ ‘രാക്ക’യ്ക്ക് 700 കോടി ബജറ്റ്; നായികയേക്കാൾ ഏഴിരട്ടി പ്രതിഫലം വാങ്ങി താരം; കണക്കുകൾ പുറത്ത്

Update: 2026-04-10 12:11 GMT

മുംബൈ: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി മാറാനൊരുങ്ങുന്ന അല്ലു അർജുൻ - അറ്റ്‌ലീ ചിത്രം 'രാക്ക'യിലെ പ്രതിഫല വിവരങ്ങൾ പുറത്ത്. ഏകദേശം 700 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ സൂപ്പർ ഹീറോ ചിത്രത്തിനായി നായിക ദീപിക പദുകോണിനേക്കാൾ ഏഴിരട്ടിയിലധികം പ്രതിഫലമാണ് അല്ലു അർജുൻ കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൺ പിക്ചേഴ്‌സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 175 കോടി രൂപയാണ് അല്ലു അർജുന്റെ പ്രതിഫലം. അതേസമയം, ചിത്രത്തിലെ നായികയായ ദീപിക പദുകോണിന് ലഭിക്കുന്നത് 25 കോടി രൂപയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന രശ്മിക മന്ദാനയ്ക്ക് അഞ്ചു മുതൽ ഏഴു കോടി രൂപ വരെയാണ് പ്രതിഫലമെന്നാണ് സൂചന. മൃണാൾ ഠാക്കൂർ, ജാൻവി കപൂർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാകും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അതിലൊന്ന് പകുതി മനുഷ്യനും പകുതി രാക്ഷസനുമായ രൂപമാണെന്നാണ് സൂചന. അറ്റ്‌ലീയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ വമ്പൻ മേക്കിംഗും ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും.

മുംബൈയിൽ ആരംഭിക്കാനിരിക്കുന്ന അടുത്ത ഷെഡ്യൂൾ ഉൾപ്പെടെ ഈ വർഷം മുഴുവൻ ചിത്രീകരണം നീളാനാണ് സാധ്യത. 2026 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. '

Tags:    

Similar News