കുടകിൽ നല്ല സുന്ദരി പെൺകുട്ടികൾ ഉണ്ട്; അതിൽ ഒരാളെയാണ് ഞാൻ കല്യാണം കഴിച്ചത്; അടുത്ത തവണ എന്തായാലും അങ്ങോട്ട് പോകണം; തുറന്നുപറഞ്ഞ് വിജയ്
വിവാഹശേഷം ആരാധകരുടെ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും രശ്മികയുടെ ജന്മനാടായ കുടകിലെത്തി. വിവാഹത്തിന് ശേഷമുള്ള ഈ സന്ദർശന വേളയിൽ വിജയ് കുടകിലെ സ്ത്രീകളെയും തന്റെ പ്രിയതമയെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
രശ്മികയുടെ ജന്മദിനം പ്രമാണിച്ചാണ് ഇരുവരും കുടകിലെത്തിയത്. അവിടെ വെച്ച് കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ വിജയ് വാനോളം പുകഴ്ത്തി. "കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് താൻ നേരത്തെ വിശ്വസിച്ചിരുന്നു. അതിലൊരാളെ തന്നെ ഇപ്പോൾ എനിക്ക് വിവാഹം കഴിക്കാൻ സാധിച്ചു എന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്." എന്നും വിജയ് പറഞ്ഞു. കൂടാതെ, അടുത്ത സന്ദർശനത്തിൽ രശ്മികയുടെ കുട്ടിക്കാലം ചെലവഴിച്ച സ്ഥലങ്ങളെല്ലാം നേരിട്ട് കാണണമെന്ന ആഗ്രഹവും വിജയ് പ്രകടിപ്പിച്ചു.
വിവാഹശേഷം ഈ താരജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രം 'രണബാലി' റിലീസിനായി തയ്യാറെടുക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിൽ വിജയിയുടെയും രശ്മികയുടെയും തകർപ്പൻ കെമിസ്ട്രി വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രത്തിൽ അധികം രേഖപ്പെടുത്താത്ത വംശഹത്യകളെയും ക്രൂരതകളെയും കുറിച്ച് ചിത്രം സംസാരിക്കുന്നു.
ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യയെ വരൾച്ചാ മേഖലയാക്കി മാറ്റിയ വൈകാരിക വസ്തുതകളും ചിത്രത്തിന്റെ ഇതിവൃത്തമാണെന്ന് സൂചനയുണ്ട്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയം വരച്ചുകാട്ടുന്ന സർപ്രൈസ് വീഡിയോകളും വെഡ്ഡിങ് പോസ്റ്ററും ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. റായലസീമയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ജീവിതത്തിലും വെള്ളിത്തിരയിലും ഒന്നിക്കുന്ന ഈ താരജോഡികളെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.
