അവനൊരു വൃത്തികെട്ടവന്‍; പറയുന്നതെല്ലാം പച്ചക്കള്ളമാണ്; 'കുണുങ്ങി കുണുങ്ങി' ആൽബം സംവിധായകനെതിരെ രേണു

Update: 2026-04-10 14:50 GMT

ൽബം ചിത്രീകരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി രേണു സുധി. സംവിധായകൻ വിപിൻ ലാൽ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്നും രേണു ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതിയ ആൽബത്തിന്റെ കഥ പറയാതെയാണ് തന്നെ ഷൂട്ടിംഗിന് വിളിച്ചതെന്ന് രേണു പറയുന്നു. മോഡേൺ വേഷമാണെന്ന് പറഞ്ഞെങ്കിലും തനിക്ക് ഒട്ടും കംഫർട്ടബിൾ അല്ലാത്ത വസ്ത്രങ്ങളാണ് നൽകിയത്. കട്ടിലിൽ കിടത്തി പൊക്കിളിൽ മുന്തിരി വെച്ച് കടിച്ചെടുക്കുന്ന സീൻ ചെയ്യണമെന്ന് സംവിധായകൻ നിർബന്ധിച്ചതായും താൻ അത് കർശനമായി നിരസിച്ചതായും രേണു വെളിപ്പെടുത്തി.

മോശപ്പെട്ട ആംഗിളുകളിൽ ദൃശ്യങ്ങൾ പകർത്താനായിരുന്നു അവരുടെ ശ്രമം. അന്ന് അവിടെ മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും ഇല്ലായിരുന്നെങ്കിൽ അവർ തന്നെ ഉപദ്രവിച്ചേനെ എന്നും രേണു പറഞ്ഞു.

ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോഗിച്ചതാണെന്ന വിപിൻ ലാലിന്റെ ആരോപണം താരം തള്ളി. "ഞാൻ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല, അവൻ തെളിവ് കൊണ്ടുവരട്ടെ" എന്ന് രേണു വെല്ലുവിളിച്ചു.

ഷഫീന ബിബിയുമായി ചേർന്ന് തന്നെ കുടുക്കാനുള്ള ക്വട്ടേഷനാണ് നടക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയതുപോലെ പലരെയും ഉപയോഗിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രേണു സുധി ആരോപിച്ചു.

നേരത്തെ, രേണു സുധി ലഹരി ഉപയോഗിച്ചതിനാലാണ് ആൽബം ഷൂട്ടിംഗ് തടസ്സപ്പെട്ടതെന്ന് വിപിൻ ലാൽ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സംവിധായകൻ "വൃത്തികെട്ടവൻ" ആണെന്നും അശ്ലീല ചിത്രങ്ങൾ പിടിക്കാനാണ് അയാൾ ശ്രമിച്ചതെന്നും രേണു തുറന്നടിച്ചത്. സിനിമ-ആൽബം രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള രേണുവിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Tags:    

Similar News