ചെറുക്കന് ഏക്കർ കണക്കിന് സ്ഥലം വേണം; പാചകം എല്ലാം അറിഞ്ഞിരിക്കണം; വീട്ടുജോലികൾ എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്യണം; ഭാവി വരനെ കുറിച്ച് നടി മീനാക്ഷി
വിജയ് നായകനായ 'ദി ഗോട്ട്' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയയായ താരമാണ് മീനാക്ഷി ചൗധരി. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എങ്ങനെയുള്ള ആളെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, തനിക്ക് നൂറേക്കർ ഭൂമിയുള്ള ഒരാളെ വേണം എന്നായിരുന്നു മീനാക്ഷിയുടെ തമാശരൂപേണയുള്ള മറുപടി. "എനിക്ക് കൃഷി ചെയ്യാൻ വലിയ താല്പര്യമാണ്. അതുകൊണ്ട് തന്നെ കൃഷിയോട് താല്പര്യമുള്ള, നൂറേക്കർ ഭൂമിയുള്ള ഒരാളെ കിട്ടിയാൽ കൊള്ളാം" എന്ന് മീനാക്ഷി പറഞ്ഞു.
മീനാക്ഷിയുടെ ഈ വ്യത്യസ്തമായ മറുപടി കേട്ട് അവതാരകനും ആരാധകരും ഒരുപോലെ അമ്പരന്നു. സാധാരണയായി നടികൾ പറയുന്ന ഗുണഗണങ്ങളിൽ നിന്നും വ്യത്യസ്തമായി കൃഷിയോടുള്ള തന്റെ താല്പര്യം താരം വ്യക്തമാക്കിയത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ വാർത്ത വന്നതോടെ "നൂറേക്കർ ഉള്ളവർ വരി നിൽക്കൂ" എന്നൊക്കെയുള്ള രസകരമായ കമന്റുകളും നിറയുന്നുണ്ട്.