മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിന്; 'രാവണപ്രഭു'വിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; റീ റിലീസില്‍ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ 6 മലയാള സിനിമകള്‍ അറിയാം
കൊച്ചി: മോഹൻലാൽ നായകനായി 2001-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം 'രാവണപ്രഭു' റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 10, വെള്ളിയാഴ്ചയാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2001 ല്‍ പുറത്തെത്തിയ രാവണപ്രഭുവാണ് ആ ചിത്രം.
തിരക്കഥാകൃത്തെന്ന നിലയില്‍ അതിന് മുന്‍പ് തന്നെ വലിയ കൈയടികള്‍ നേടിയ രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു രാവണപ്രഭു. 1993-ൽ പുറത്തിറങ്ങി കൾട്ട് സ്റ്റാറ്റസ് നേടിയ 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെയും അദ്ദേഹത്തിന്റെ മകന്റെയും കഥയാണ് 'രാവണപ്രഭു' അവതരിപ്പിച്ചത്. ചിത്രത്തിന്റെ റീ റിലീസിന് മോഹൻലാൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്.
തെന്നിന്ത്യൻ സിനിമയിൽ റീ റിലീസ് ചിത്രങ്ങൾ തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങൾ റീ റിലീസ് ആയി എത്തി വിജയങ്ങൾ നേടുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. റീമാസ്റ്ററിംഗ് അവകാശവാദങ്ങൾ മാത്രമായ ചിത്രങ്ങളും ഇതിനിടയിൽ പുറത്തിറങ്ങിയിരുന്നു.
മലയാളത്തിൽ റീ റിലീസ് കളക്ഷനിൽ മുന്നിലെത്തിയ ആറ് ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് 'ദേവദൂതൻ' ആണ്. 5.4 കോടി രൂപയാണ് ചിത്രം റീ റിലീസ് വഴി നേടിയത്. 'സ്ഫടികം' 4.95 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. 'രാവണപ്രഭു' ഈ റെക്കോർഡുകളെ മറികടക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. മോഹൻലാലിന്റെ ഏറ്റവും ഒടുവിലിറങ്ങിയ റീ റിലീസ് ചിത്രമായ 'ഛോട്ടാ മുംബൈ'യും തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയിരുന്നു.