മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന 'അനന്തൻ കാട്'; പ്രധാന വേഷത്തിൽ ആര്യ; ദീപാവലി ദിന സ്പെഷൽ പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാട്' ദീപാവലി ദിനത്തിൽ പുതിയ പോസ്റ്റർ പുറത്തിറക്കി. തീപ്പൊരികൾക്ക് നടുവിൽ രക്തത്തിൽ കുളിച്ചും കത്തുന്ന കണ്ണുകളോടെയും നിൽക്കുന്ന നായകൻ ആര്യയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. തിരുവനന്തപുരം സെക്രട്ടേറിയറ്റും ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമയും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ചിത്രം കേരള രാഷ്ട്രീയവുമായി ബന്ധമുള്ളതാണെന്ന് സൂചനയുണ്ട്.
'ടിയാൻ' എന്ന ചിത്രത്തിനു ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണ് 'അനന്തൻ കാട്'. 'കാന്താര'യുടെ രണ്ട് ഭാഗങ്ങൾക്കും സംഗീതം നൽകിയ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.
ആര്യ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, തെലുങ്ക് താരം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌മോഹൻ, സാഗർ സൂര്യ, റെജീന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്.