വിവാഹമോചന വാര്‍ത്തകള്‍ ആ വഴിക്കു പോട്ടെ; അതൊന്നും ഞങ്ങളെ ബാധിക്കില്ല; ഹാപ്പി സെല്‍ഫിയുമായി ഐശ്വര്യയും അഭിഷേക് ബച്ചനും

ഹാപ്പി സെല്‍ഫിയുമായി ഐശ്വര്യയും അഭിഷേക് ബച്ചനു

Update: 2024-12-07 11:10 GMT

മുംബൈ: ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യ റായിയെയും അഭിഭേഷ് ബച്ചനെയും ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കുറച്ചുകാലമായി ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ഗോസിപ്പുകാര്‍ക്ക് ഒരു ചിത്രം കൊണ്ട് മറുപടി നല്‍കിയിരിക്കയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചന്‍നും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് അനു രഞ്ജനാണ് താരങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജൂനിയര്‍ ബച്ചന്‍ ഐശ്വര്യ എന്നിവര്‍ക്കൊപ്പം അമ്മ ബ്രിന്ധ്യ റായിയും ചിത്രത്തിലുണ്ട്.

'ഒരുപാട് സ്‌നേഹവും സൗഹാര്‍ദ്ദവും' എന്ന കുറിപ്പോടെയാണ് ചിത്രം അനു രഞ്ജന്‍ പങ്കുവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ നടി ആയിഷ ജുല്‍ക്കയും ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. പൊതുവേദികളില്‍ മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ എത്തുന്നത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും മകള്‍ ആരാധ്യക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേര്‍പിരിയല്‍ വാര്‍ത്തകളില്‍ ഐശ്വര്യയോ അഭിഷേക് ബച്ചനോ പ്രതികരിച്ചിരുന്നില്ല.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഐശ്വര്യയോട് അഭിഷേക് നന്ദി പറഞ്ഞിരുന്നു.ഐശ്വര്യ തന്റെ മകള്‍ക്കൊപ്പമുള്ളതുകൊണ്ടാണ് തനിക്ക് സമാധാനമായി സിനിമ ചെയ്യാന്‍ പുറത്ത് പോകാന്‍ സാധിക്കുന്നതെന്നാണ് ജൂനിയര്‍ ബച്ചന്‍ പറഞ്ഞത്. അതിന് ഐശ്വര്യയോട് വളരെ നന്ദിയുണ്ടെന്നായിരുന്നു നടന്റെ വാക്കുകള്‍.

Tags:    

Similar News