ധ്യാൻ ശ്രീനിവാസനും മീര വാസുദേവും ഒന്നിക്കുന്ന ഫാമിലി എന്റർടെയ്നർ; രാജേഷ് അമനകര ഒരുക്കുന്ന 'കല്യാണമരം'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2026-03-01 17:45 GMT

കൊച്ചി: രാജേഷ് അമനകരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'കല്യാണമര'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മീര വാസുദേവ്, ധ്യാൻ ശ്രീനിവാസൻ, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. മറിയം സിനിമാസിന്‍റെ ബാനറിൽ സജി കെ. ഏലിയാസാണ് ചിത്രം നിർമ്മിക്കുന്നത്.

വ്യത്യസ്തമായ ഒരു കുടുംബകഥ നർമ്മത്തിൽ ചാലിച്ചാണ് കല്യാണമരം പറയുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലുള്ള ഒരു ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

അമൽ രാജ്ദേവ്, മനോജ് കെ.യു, പ്രശാന്ത് മുരളി, പ്രബിൻ ബാലൻ, നസീർ കുത്തുപറമ്പ്, ഓമനയമ്മ എന്നിവർക്കൊപ്പം നിർമ്മാതാവായ സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രജീഷ് രാമൻ ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിദ്യ രാജേഷിന്‍റെ കഥയ്ക്ക് പ്രദീപ് കെ. നായരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നൽകുന്നു. ശ്യാം ധർമ്മനാണ് പശ്ചാത്തല സംഗീതം. ശ്രേയ ജയദീപ് ഗായികയായും എത്തുന്നു. ഷാജി പട്ടിക്കര (പ്രൊഡക്ഷൻ കൺട്രോളർ), സഹസ് ബാല (കലാസംവിധാനം), പി.ആർ. സുമേരൻ (പി.ആർ.ഒ) എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ജിസൻ പോളാണ് പബ്ലിസിറ്റി ഡിസൈൻസ് ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News