ബാഹുബലി റീ റിലീസിനൊരുങ്ങുന്നു; ദൈർഘ്യം അഞ്ച് മണിക്കൂർ 27 മിനിറ്റ്; ഒരു ഐപിഎൽ മാച്ചിന്റെ സമയമേ എടുക്കുള്ളുവെന്ന് അണിയറ പ്രവർത്തകർ; 'ബാഹുബലി: ദി എപ്പിക്' ഒക്ടോബർ 31ന്

Update: 2025-07-11 13:39 GMT

ഹൈദരാബാദ്: ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത ചിത്രമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാഗങ്ങളായെത്തിയ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ആഘോഷിക്കപ്പെട്ടു. തെന്നിന്ത്യൻ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രമായിരുന്നു ബാഹുബലി. ഇരു ഭാഗങ്ങൾക്കും മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടാനായി. ബോക്സ് ഓഫിസിൽ റെക്കോർഡുകൾ തീർത്ത ചിത്രമായിരുന്നു ബാഹുബലി.

ഇപ്പോഴിതാ ആദ്യ ഭാഗത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം റീ റിലീസിനൊരുങ്ങുന്നുണ്ട്. ബാഹുബലി: ദി എപ്പിക് എന്ന പേരിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം ആയിരുന്നു ഈ പ്രഖ്യാപനം വന്നത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് എത്തുന്നതിനാൽ ബാഹുബലി ദി എപ്പിക്കിലെ ദൈർഘ്യം അഞ്ച് മണിക്കൂർ 27 മിനിറ്റ് ആണ്. റൺ ടൈമിനെ പറ്റിയുള്ള പ്രേക്ഷകന്റെ പോസ്റ്റിന് ബാഹുബലി ടീം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

'നിങ്ങളുടെ ദിവസം മുഴുവൻ ഞങ്ങൾ എടുക്കില്ല. ഒരു ഐപിഎൽ മത്സരത്തിൻ്റെ അതേ സമയമായിരിക്കും ഇത്', എന്നാണ് ബാഹുബലി ടീം ആരാധകന്റെ പോസ്റ്റ് റീ ഷെയർ ചെയ്തുകൊണ്ട് മറുപടി നൽകിയത്. അതേസമയം, ഒക്ടോബർ 31ന് ആണ് ബാഹുബലി ദി എപ്പിക് തിയറ്ററുകളിൽ എത്തുക. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.

ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Tags:    

Similar News