'ഓരോ സംഭാഷണത്തിന്‍റെയും ജീവൻ, ഓരോ ഫ്രെയ്മിലും ചിരി നിറയ്ക്കുന്നവൻ'; 'ബിജു'വായി ആർജെ മിഥുൻ; 'ഇന്നസെന്റ്' ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Update: 2025-11-03 14:54 GMT

കൊച്ചി: അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഇന്നസെന്റ്' എന്ന പുതിയ ചിത്രം നവംബർ 7 ന് തിയറ്ററുകളിലെത്തും. ടാൻസാനിയൻ സോഷ്യൽ മീഡിയ താരമായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ 'ബിജു' എന്ന കഥാപാത്രമായി ആർജെ മിഥുൻ എത്തുന്നു.

'ബിജുവിനെ പരിചയപ്പെടൂ! ഓരോ സംഭാഷണത്തിന്‍റെയും ജീവൻ, ഓരോ ഫ്രെയ്മിലും ചിരി നിറയ്ക്കുന്നവൻ' എന്ന അടിക്കുറിപ്പോടെയാണ് മിഥുന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. രസകരമായ ഒരു കഥാപാത്രമായാണ് മിഥുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.

'ഇന്നസെന്റ്' റിലീസ് ദിനത്തിൽ 120 തിയറ്ററുകളിൽ ഒരേ സമയം മെഗാ കൈകൊട്ടിക്കളി നടത്തി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടാനും ലക്ഷ്യമിടുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ ട്രെയിലർ ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മാതൃകയിലുള്ള റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിലി പോൾ 'കാക്കേ കാക്കേ കൂടെവിടെ...' എന്ന ഗാനം ശാസ്ത്രീയമായി ആലപിച്ച് രംഗത്തെത്തിയത് ഏറെ തരംഗമായിരുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങളായ 'പൊട്ടാസ് പൊട്ടിത്തെറി', 'അതിശയം', 'അമ്പമ്പോ', 'ഡം ഡം ഡം' എന്നിവയും പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. 

Tags:    

Similar News