'സത്യത്തിന്റെയും കടമയുടെയും ഭാരം ചുമക്കാൻ അവനാകുമോ?'; പോലീസ് വേഷത്തിൽ ഷെയ്ൻ നിഗം; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ദൃഢം'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2025-12-23 17:03 GMT

കൊച്ചി: യുവതാരം ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ദൃഢം' സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ഒന്നാണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ചിത്രമാണിത്.

സെക്കൻഡ് ലുക്ക് പോസ്റ്ററിൽ പോലീസ് ഫയലുകൾക്ക് നടുവിൽ ഒരു പ്രധാനപ്പെട്ട കേസ് ഫയലുമായി നിൽക്കുന്ന ഷെയ്നിനെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നവാഗതനായ മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

ഇ ഫോർ എക്സ്പെരിമെന്റ്സ് (മുകേഷ് ആർ. മേത്ത, സി.വി. സാരഥി), ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസ് എന്നിവർ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവരാണ് തിരക്കഥ. ഷോബി തിലകൻ, കോട്ടയം രമേഷ്, സാനിയ ഫാത്തിമ, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. "ഓരോ തെളിവുകളും അവനെ ഈ കേസിലേക്ക് ആഴത്തിൽ വലിച്ചിഴയ്ക്കുകയാണ്. സത്യത്തിന്റെയും കടമയുടെയും ഭാരം ചുമക്കാൻ അവനാകുമോ" എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്‍ണ ൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Similar News