'ഇനിയിപ്പോ എന്താ ചെയ്യാ...ഒരു വഴിയേ ഉള്ളു നമുക്ക് പ്രാർത്ഥിക്കാം..'; കരിയർ ബെസ്റ്റ് പ്രകടനവുമായി സുരാജ് വെഞ്ഞാറമൂട്; ചിത്രം എക്സ്ട്രാ ഡീസന്റിന്റെ 'ഇഡി' പ്രീ റിലീസ് ടീസർ പുറത്തിറങ്ങി; ഇത് പൊളിക്കുമെന്ന് ആരാധകർ!
കൊച്ചി: വളരെ ചുരുക്കകാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ താരത്തിന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടു.
തന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിലൂടെ മിന്നുന്ന സുരാജിനെ ഈ ടീസറിലും കാണാം. ഗംഭീര പ്രൊമോഷൻ പരിപാടികളുമായി പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന ഇ ഡി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ബുക്ക് മൈ ഷോയിൽ കഴിഞ്ഞ ദിവസം തുടങ്ങി.
ക്രിസ്തുമസ് റിലീസിൽ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാകാനുള്ള ചേരുവകളുള്ള ചിത്രം ഇ ഡി യുടെ ട്രെയ്‌ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. സുരാജ് വെഞ്ഞാറമൂട് , ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സിനിമക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.