ജനപ്രീതി നേടി സുരാജിന്റെ രസികൻ കഥാപാത്രം; രണ്ടാം വാരത്തിലും ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; തീയേറ്ററുകളിൽ ചിരി മഴ തീർത്ത് എക്സ്ട്രാ ഡീസന്റ്

Update: 2024-12-27 11:50 GMT

കൊച്ചി: അവധിക്കാലം ആഘോഷമാക്കി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ഇ ഡി (എക്‌സ്ട്രാ ഡീസെന്റ്). കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രവുമായി താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആമിർ പള്ളിക്കാലാണ് ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ പെടുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങിയവർ ഇ ഡിയെ വിശേഷിപ്പിക്കുന്നത്‌. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം വാരത്തിലും എക്സ്ട്രാ ഡീസന്റ് ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി റിലീസ് കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് സുരാജിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു. സൈക്കോ സ്വഭാവ സവിശേഷതകളുള്ള ബിനു എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിനുവിന്‍റെ അച്ഛനായ റിട്ട. തഹസില്‍ദാരുടെ വേഷം ചെയ്ത സുദീര്‍ കരമനയും ശ്രദ്ധ നേടി.

ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, വിനയപ്രസാദ്, റാഫി, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്. 

Tags:    

Similar News