15-ാം ദിനം മോഹൻലാൽ ചിത്രത്തിന് അടിപതറി; എമ്പുരാന്റെ കളക്ഷനിൽ വൻ ഇടിവ്; ആദ്യമായി 1 കോടിയിൽ താഴെ; കളക്ഷൻ കണക്കുകൾ പുറത്ത്

Update: 2025-04-11 11:55 GMT

കൊച്ചി: വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയുടെ ചിത്രമാണ് എമ്പുരാൻ. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളം കണ്ട ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസിന് മുൻപ് തന്നെ 50 കോടിയിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ റിലീസ് ചെയ്ത് പതിനഞ്ചാം ദിനത്തിൽ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആദ്യമായി 1 കോടിയിൽ താഴേ കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യയിലെ നെറ്റ് കളക്ഷനാണിത്.

ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യദിനം 21 കോടിയായിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ്. പിന്നീടുള്ള ദിവസങ്ങളും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. പതിനാല് ദിവസം വരെയും ഒരു കോടിയില്‍ കുറവ് കളക്ഷൻ എമ്പുരാൻ നേടിയിരുന്നില്ല. എന്നാൽ പതിനഞ്ചാം ദിനം കഥ മാറുകയായിരുന്നു. പുതിയ വിഷു റിലീസുകളാണ് എമ്പുരാൻ കളക്ഷനിൽ വൻ ഇടിവ് സമ്മാനിച്ചത് എന്ന കാര്യത്തിൽ തർക്കവുമില്ല. പതിനാലാം ദിവസം 1.15 കോടി ആയിരുന്നു എമ്പുരാന്റെ ഇന്ത്യ നെറ്റ് കളക്ഷൻ.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്ന‍‍ഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

Similar News