ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്; നവാഗതനായ ജിതിൻ ടി സുരേഷ് ഒരുക്കുന്ന 'ധീരം'; ടീസർ പുറത്ത്

Update: 2025-09-27 13:34 GMT

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം' എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിൽ ഹൈ വോൾട്ടേജ് പോലീസ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

റെമോ എന്റർടൈൻമെൻ്റ്‌സും മലബാർ ടാക്കീസും സംയുക്തമായി നിർമ്മിക്കുന്ന 'ധീരം' ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന് ടീസർ സൂചന നൽകുന്നു. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻപും പോലീസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത്തവണത്തെ കഥാപാത്രം കൂടുതൽ ആകാംഷ ഉണർത്തുന്നതാണെന്ന് ടീസറിൽ നിന്ന് വ്യക്തമാകുന്നു.

ഇന്ദ്രജിത്ത് സുകുമാരന് പുറമെ അജു വർ​ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൗഗന്ദ് എസ്.യു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രം കൂടിയാണ് 'ധീരം'. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Tags:    

Similar News