പ്രണയ ചിത്രവുമായി റോഷൻ മാത്യു; നായികയായി സെറിൻ ശിഹാബ്; പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഇത്തിരി നേരം'; പ്രേക്ഷക ശ്രദ്ധനേടി ട്രെയിലർ

Update: 2025-11-01 13:41 GMT

കൊച്ചി: പ്രശാന്ത് വിജയ് സംവിധാനം 'ഇത്തിരി നേരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റോഷൻ മാത്യു നായകനാകുന്ന ചിത്രത്തിൽ സെറിൻ ശിഹാബ് ആണ് നായികയായി എത്തുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വർഷങ്ങൾക്ക് മുൻപ് അഗാധമായ സ്നേഹത്തിലായിരുന്ന രണ്ടുപേർ കാലങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതും, ആ രാത്രിയിൽ അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. പ്രണയത്തിന്റെ തീവ്രതയാണ് ട്രെയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തിൽ റോഷൻ മാത്യുവിനും സെറിൻ ശിഹാബിനും പുറമെ നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നു. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Full View

രാകേഷ് ധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ് ആണ് കൈകാര്യം ചെയ്യുന്നത്. ബേസിൽ സി.ജെ ആണ് സംഗീതവും വരികളും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News