വീണ്ടുമൊരു ത്രില്ലർ ചിത്രവുമായി ജീത്തു ജോസഫ്; ജോജു ജോർജ്ജ് നായകനായെത്തുന്ന 'വലതുവശത്തെ കള്ളൻ'; പോസ്റ്റർ പുറത്ത്

Update: 2025-10-22 11:19 GMT

കൊച്ചി: ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് ജീത്തു ജോസഫ്. ഡിനു തോമസ് ഈലൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് സിനിമാ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. നടൻ ജോജു ജോർജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. സിനിമയുടെ കഥ ദുരൂഹത നിറഞ്ഞതായിരിക്കുമെന്നാണ് സൂചന. മുമ്പ് പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ബിജു മേനോന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ആദ്യമായി പുറത്തുവന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'മൈ ബോസ്', 'മമ്മി ആന്‍ഡ് മി', 'മെമ്മറീസ്', 'ദൃശ്യം', 'ദൃശ്യം 2', 'കൂമന്‍', 'നേര്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജീത്തു ജോസഫ്. 'വലതുവശത്തെ കള്ളൻ' ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തൽ.

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനായക് ആണ്. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നു. വിഷ്ണു ശ്യാം സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ വിനായക് ശശികുമാർ ആണ് രചിച്ചിരിക്കുന്നത്. കോ-പ്രൊഡ്യൂസർമാരായി ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരും പ്രവർത്തിക്കുന്നു.

Tags:    

Similar News