പരസ്യചിത്രീകരണത്തിനിടെ ജൂനിയർ എൻ.ടി.ആറിന് പരിക്ക്; രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

Update: 2025-09-19 17:27 GMT

ഹൈദരാബാദ്: പരസ്യചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. നിലവിൽ താരത്തോട് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

ഒരു വാണിജ്യ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. ആരാധകരും പൊതുജനങ്ങളും ഇത്തരം വിഷയങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥനയുണ്ട്.

ജൂനിയർ എൻ.ടി.ആറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം 'വാർ 2' ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ഈ ചിത്രം അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags:    

Similar News