ആക്ഷൻ ചിത്രവുമായി ലാൽ ജോസ്; 12 വർഷങ്ങൾക്ക് ശേഷം ഫഹദ് ഫാസിലുമായി ഒന്നിക്കുന്നു; ചിത്രത്തിൽ നിന്നും ടോവിനോ പിന്മാറി; ചിത്രീകരണം ഉടൻ ആരംഭിക്കും

Update: 2024-10-18 15:52 GMT

12 വർഷങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയൊരുക്കാൻ ലാല്‍ ജോസ്. കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇക്കാര്യം ലാൽ ജോസ് തന്നെയാണ് പുറത്ത് വിട്ടത്. വയലന്‍സിനും ആക്ഷനും പ്രാധാന്യം നൽകി നിർമിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തിയായെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. 'ഡയമണ്ട് നെക്ലേസ്' ആയിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രം തീയേറ്ററുകളിലും വൻ വിജയം നേടിയിരുന്നു. രണ്ട് നായകന്മാരുള്ള ചിത്രത്തില്‍ രണ്ടാമത്തെ നായകനായി ടൊവിനോയെയാണ് ആദ്യം സമീപിച്ചതെന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകൊണ്ട് ടൊവിനോ പിന്മാറിയെന്നും ലാല്‍ ജോസ് പറഞ്ഞു.

പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കർണാടക കേരളം എന്നിവിടങ്ങളാവും ചിത്രീകരണ ലൊക്കേഷനുകൾ എന്നാണ് മനസ്സിലാവുന്നത്. കൂടാതെ ഛായാഗ്രഹണം ഒരുക്കുന്നത് സന്തോഷ് ശിവൻ എന്നാണ് റിപ്പോർട്ടുകൾ. 

Tags:    

Similar News