നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'മാ വന്ദേ'; ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രത്തിൽ നിർണായക വേഷത്തിൽ രവീണ ടണ്ടൻ; ബയോപിക്കിൽ അവതരിപ്പിക്കുന്നത് മോദിയുടെ അമ്മ വേഷം

Update: 2025-11-15 12:10 GMT

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'മാ വന്ദേ' എന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ നിർണായക വേഷത്തിലെത്തും. മോദിയുടെ അമ്മയായ ഹീരാബെൻ മോദിയുടെ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം യുവതാരം ഉണ്ണി മുകുന്ദനാണ് ചെയ്യുന്നത്. ക്രാന്തി കുമാർ സി.എച്ച് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതൽ അദ്ദേഹം രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെയുള്ള സംഭവ ബഹുലമായ ജീവിതമാണ് 'മാ വന്ദേ'യുടെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമയിൽ, മോദിയും അദ്ദേഹത്തിൻ്റെ അമ്മ ഹീരാബെൻ മോദിയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിന് ഊന്നൽ നൽകുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണത്തിൽ മികച്ച വിഎഫ്എക്സും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത്. മോദിയുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെയും വ്യക്തിബന്ധങ്ങളെയും വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 

Tags:    

Similar News