'പേടിക്കേണ്ട കുറച്ച് ദിവസം കഴിഞ്ഞാ ഞാൻ വരും..'; സുരാജ് വെഞ്ഞാറമൂട് ചിത്രം ഒടിടിയിലേക്ക്; 'മദനോത്സവം' സ്ട്രീമിംഗ് ആരംഭിക്കുക മനോരമ മാക്സിലൂടെ
കൊച്ചി: പ്രേക്ഷകർ വളരെ കാലമായി ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് മദനോത്സവം. ഒരു മികച്ച സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിരുന്നു സുരാജ് വെഞ്ഞാറമൂട് നായകനായെത്തി മദനോത്സവം എന്നാണ് നിരൂപകർ പറഞ്ഞിരുന്നത്. മികച്ച നിരൂപക പ്രശംസ നേടിയിട്ടും ചിത്രത്തിന് തീയേറ്ററുകളിൽ വമ്പൻ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 2023ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥ. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
മനോരമ മാക്സിലൂടെയാണ് ഒടിടി റിലീസെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറിലായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. മദനൻ' എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന 'മദന്റെ' ജീവിതത്തിലെ ചില രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
വിനായക അജിത്താണ് മദനോത്സവം നിർമിച്ചിരിക്കുന്നക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്‍പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്‍ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് സുരാജ് വെഞ്ഞാറമൂടിനൊപ്പം ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നക്കുന്നത്.
ഷെഹ്‍നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കൃപേഷ് അയ്യപ്പന്‍കുട്ടിയാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, നന്ദു ഗോപാലകൃഷ്‍ണന്‍ സ്റ്റില്‍സ്, ഡിസൈന്‍ അരപ്പിരി വരയന്‍.