മലയാളത്തിലെ ഏറ്റവും വയലന്‍സ് ചിത്രം; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ റിലീസ് 20ന്; സിനിമ എത്തുന്നത് അഞ്ച് ഭാഷകളിലായി

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ റിലീസ് 20ന്

Update: 2024-12-18 12:25 GMT

കൊച്ചി: ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യുടെ റിലീസ് ഡിസംബര്‍ 20-ന്. അഞ്ച് ഭാഷകളിലായാണ് സിനിമ എത്തുന്നത്. മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വയലന്‍സുള്ള ചിത്രമായിരിക്കും 'മാര്‍ക്കോ' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കരിയറിലെ ഏറ്റവും ക്രൂരതയേറിയ കഥാപാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നാണ് ജഗദീഷ് പറഞ്ഞത്. തനിക്ക് തന്നെ പേടിയാവുന്നുണ്ടെന്നും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് ഈ സിനിമയില്‍ ചെയ്യുന്നതെന്നും ജഗദീഷ് വാഴ സിനിമയുടെ റിലീസ് സമയത്ത് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താന്‍ കണ്ടിട്ടുള്ള മുഴുവന്‍ കൊറിയന്‍ പടങ്ങളെക്കാള്‍ വയലന്‍സ് മാര്‍ക്കോയില്‍ ഉണ്ടെന്ന് സിനിമയുടെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പറയുന്നു. മാത്രമല്ല വയലന്‍സ് ഉള്ള സിനിമകള്‍ക്ക് നല്‍കുന്ന എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് മാര്‍ക്കോയ്ക്ക് നല്‍കിയിരിക്കുന്നത്.

ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റൈലിഷ് സിനിമകള്‍ക്ക് പേരുകേട്ട ഹനീഫ് അദേനിയുടെ സംവിധാന മികവ് മാര്‍ക്കോയിലും പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ടീസര്‍, പോസ്റ്ററുകളിലെല്ലാം നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ഒന്നും വരുത്തിയിട്ടില്ല എന്നതും പ്രതീക്ഷ ഉണര്‍ത്തുന്ന കാര്യമാണ്.

മാര്‍ക്കോയില്‍ ഉണ്ണിക്കായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണും സംഘവും ഒരുക്കിയിരിക്കുന്നത്. മാര്‍ക്കോയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്. കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് രവി ബസ്രൂര്‍. സിനിമയിലെ ആദ്യ സിംഗിള്‍ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യല്‍മീഡിയ മുഴുവന്‍ കീഴടക്കിയിരുന്നു. മൂന്നാമതായെത്തിയ ബേബി ജീന്‍ പാടിയ മാര്‍പ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു.

Tags:    

Similar News