തമിഴ് താരം കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം; 'മീശ' ഒ.ടി.ടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിക്കുന്നത് മനോരമ മാക്സിലൂടെ

Update: 2025-09-04 15:26 GMT

കൊച്ചി: മികച്ച പ്രതികരണം നേടിയ 'മീശ' എന്ന ചിത്രം ഒ.ടി.ടിയിലേക്ക്. സെപ്റ്റംബർ 12 മുതൽ മനോരമ മാക്സ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. എം.സി. ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് നടൻ കതിറാണ് പ്രധാന വേഷത്തിലെത്തുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കതിറിനൊപ്പം ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ് എന്നിവരും അണിനിരക്കുന്നു.

വനത്തിന്റെ നിഗൂഢത പശ്ചാത്തലമാക്കിയുള്ള ശക്തമായ ഒരു രാത്രിയുടെ കഥയാണ് 'മീശ'. ദീർഘനാളുകൾക്ക് ശേഷം ഒരു സംഘം സുഹൃത്തുക്കൾ ഒന്നിക്കുകയും എന്നാൽ അത് അപ്രതീക്ഷിത പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്നു. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 'സരിഗമ മലയാളത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

ചിത്രത്തിന്റെ കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചു. സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയാണ്. കളറിസ്റ്റ് ജയദേവ് തിരുവൈപതിയാണ്. പോയറ്റിക്ക് ആണ് ഡി.ഐ നിർവഹിച്ചിരിക്കുന്നത്. വി.എഫ്.എക്സ് ഐ.വി.എഫ്.എക്സ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. തോട്ട് സ്റ്റേഷൻ, റോക്സ് സ്റ്റാർ എന്നിവർ ചേർന്നാണ് പബ്ലിസിറ്റി ഡിസൈനുകൾ ഒരുക്കിയത്. സ്റ്റോറീസ് സോഷ്യൽ ആണ് മാർക്കറ്റിംഗും കമ്യൂണിക്കേഷനും നിർവഹിക്കുന്നത്.

Tags:    

Similar News